|    Jul 22 Sat, 2017 10:13 am
FLASH NEWS

വ്യാജലോട്ടറി തട്ടിപ്പ്: ഏഴുപേര്‍ അറസ്റ്റില്‍

Published : 7th September 2016 | Posted By: SMR

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി വ്യാജ ലോട്ടറി ജില്ലയില്‍ പെരുകുന്നു. മൂന്ന് പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ വ്യാജലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് നഗരത്തില്‍ ഒരു കെട്ടിടം കേന്ദ്രീകരിച്ച് വ്യാജ ലോട്ടറി തട്ടിപ്പ് നടത്തുകയായിരുന്ന മൂന്നംഗസംഘത്തെ ഹൊസ്ദുര്‍ഗ് സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തു.
ആദൂര്‍ സ്വദേശി അനില്‍കുമാര്‍, കാഞ്ഞങ്ങാട് മുറിയനാവിലെ പി കെ സജിത്ത്, കല്ലൂരാവിയിലെ ഷിബുലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള കെട്ടിടം റെയ്ഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 6000 രൂപയും ലോട്ടറി തട്ടിപ്പിന് ഉപയോഗിക്കുന്ന നോട്ടുബുക്കുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
നീലേശ്വരത്ത് വ്യാജ ലോട്ടറി ഇടപാടിനിടെ രാമരത്തെ അരവിന്ദന്‍, രതീഷ്, ശ്രീജിത്ത് എന്നിവരെ പോലിസ് പിടികൂടി.
അമ്പലത്തറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പുല്ലൂര്‍ പാലത്തിന് സമീപം താമസിക്കുന്ന ശ്രീകുമാറിനെ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റുചെയ്തു.
ശ്രീകുമാറിന്റെ വീട്ടില്‍നിന്ന് 25,000 ഓളം രൂപയും മൊബൈലും നോട്ടുബുക്കുകളും പിടികൂടിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ മുഖാന്തിരം വില്‍പന നടത്തുന്ന അംഗീകൃത ലോട്ടറി ടിക്കറ്റുകളിലെ നമ്പറുകള്‍ ഇടപാടുകാര്‍ക്ക് മൊബൈല്‍ ഫോണിലൂടെ പറഞ്ഞുകൊടുക്കുകയും സമ്മാന തുകകള്‍ തട്ടിപ്പുകാര്‍ മുഖാന്തിരം കൈമാറുകയും ചെയ്യുന്ന രീതിയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക