|    Sep 25 Tue, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാജരേഖ: ബിജെപി എംഎല്‍എക്കെതിരേ നിയമനടപടി

Published : 29th August 2018 | Posted By: kasim kzm

താനെ (മഹാരാഷ്ട്ര): വ്യാജരേഖ ചമച്ച് ഗ്രാമീണ സഹകരണ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തതിന് ബിജെപി നിയമസഭാംഗം കിസാന്‍ കത്തോറെ, ഒരു ഐഎഎസ് ഓഫിസര്‍ എന്നിവരടക്കം ഒമ്പതു പേര്‍ക്കെതിരേ കോടതി നിയമനടപടി തുടങ്ങി. പ്രഭു ഗോവിന്ദ് പാട്ടീലിന്റെ പരാതിയില്‍ ഉല്ലാസ് നഗര്‍ കോടതിയാണ് ഇവര്‍ക്ക് നോട്ടീസയച്ചത്.
അനധികൃതമായി തന്നെ സൊസൈറ്റിയിലെ അംഗമാക്കിയെന്നാണു പാട്ടീല്‍ ഹരജിയില്‍ ആരോപിച്ചത്. ആരോപണത്തിന് തെളിവായി രേഖകളും ഹരജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ഇവര്‍ക്കെതിരേ തെളിവുണ്ടെന്ന്് കോടതി കണ്ടെത്തി.
സാഗവ് പരിസര്‍ വിവിധ് കാര്യകാരി സന്‍സ്ഥ എന്ന സംഘടനയാണ് വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തത്. മരിച്ചുപോയവരെയും സൊസൈറ്റിയില്‍ അംഗങ്ങളാക്കിയതായി കണ്ടെത്തി. വ്യാജ ഒപ്പുകള്‍ ഉണ്ടാക്കിയാണ് മരിച്ചവരെ അംഗങ്ങളാക്കിയതെന്ന് മജിസ്‌ട്രേറ്റ് ശൈലജ പാണ്ഡെ വ്യക്തമാക്കി. പ്രതികള്‍ കോടതിയില്‍ ഹാജരായി നോട്ടീസിന് മറുപടി നല്‍കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് ഇവര്‍ക്കെതിരേ നോട്ടീസയച്ചത്.
കിസാന്‍ കത്തോറെ താനെ ജില്ലയിലെ മര്‍ബാദ് നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ്. ഇദ്ദേഹം പ്രധാന പ്രമോട്ടറായി 2011ലായിരുന്നു സംഘടനയുടെ രജിസ്‌ട്രേഷന്‍. 70ലേറെ പേരെ വ്യാജരേഖ ചമച്ചാണ് അംഗങ്ങളാക്കിയതെന്നും ഇവരില്‍ പലരും സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുതന്നെ മരിച്ചവരാണെന്നും പാട്ടീല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss