|    Apr 26 Thu, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജരേഖ ചമയ്ക്കല്‍; കണ്ണൂര്‍ വിസിക്ക് എതിരേ വിജിലന്‍സ് അന്വേഷണം

Published : 1st November 2016 | Posted By: SMR

തലശ്ശേരി: പിഎച്ച്ഡി യോഗ്യതയുമായി ബന്ധപ്പെ് വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുല്‍ ഖാദര്‍ മാങ്ങാടിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഗവേഷണത്തിനിടെ അവധി ദിനങ്ങളില്‍ പോലും ജോലിചെയ്തിരുന്ന കോളജിലും ഗവേഷണം നടത്തിയിരുന്ന കോളജിലും ഹാജരായെന്നു കാണിച്ച് വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് വിധി.
കണ്ണൂര്‍ വാഴ്‌സിറ്റി സെന്‍ട്രല്‍ ലൈബ്രറിയിലെ ജൂനിയര്‍ ലൈബ്രേറിയനായ പയ്യന്നൂര്‍ സ്വദേശി പി സുരേന്ദ്രനാണ് പരാതിക്കാരന്‍. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ വി പ്രദീപിനാണ് അന്വേഷണച്ചമതല. ധര്‍മടം ഗവ. ബ്രണ്ണന്‍ കോളജില്‍ ഗവേഷണം നടത്തവെ അബ്ദുല്‍ ഖാദര്‍, അദ്ദേഹം ജോലിചെയ്യുന്ന കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും ഹാജരായി ജോലിചെയ്തതായി രേഖകളില്‍ ഉണ്ടായിരുന്നു. ഒരേദിവസം രണ്ടു കോളജിലെയും രജിസ്റ്ററുകളില്‍ ഒപ്പിെന്നും ഇതുമൂലം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് പരാതി. വിജിലന്‍സ് നേരത്തേ സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപോര്‍ില്‍ വൈസ് ചാന്‍സലര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. റിപോര്‍ിന്‍മേല്‍ പരാതിക്കാരന് എതിര്‍വാദം സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എതിര്‍വാദത്തിനുള്ള ഹരജി സമര്‍പ്പിച്ചതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിതും.
രണ്ടുവര്‍ഷം മുമ്പ് കൂത്തുപറമ്പ് സ്വദേശിക്ക് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഡോ. അബ്ദുല്‍ഖാദര്‍ മാങ്ങാടിന്റെ പിഎച്ച്ഡി യോഗ്യത വ്യാജമാണെന്നതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. യുജിസി നിഷ്‌കര്‍ഷിക്കുന്ന 48 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പിഎച്ച്ഡി ബിരുദം 32 ആഴ്ചകൊണ്ട് നേടിയെന്നാണു വിവരം. പാറ്റേണ്‍സ് ഓഫ് ഇന്റിമസി ഇന്‍ മാധവിക്കുിസ് വര്‍ക്ക് എന്ന വിഷയത്തിലാണ് അദ്ദേഹം പിഎച്ച്ഡി നേടിയത്.
പിഎച്ച്ഡി കാലത്ത് ഖാദര്‍ മാങ്ങാട് അധ്യാപകനായ കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പിഎച്ച്ഡി പഠനകേന്ദ്രമായ ബ്രണ്ണന്‍ കോളജിലും ഒരേദിവസം ഒപ്പിതായാണു രേഖകള്‍. ഇതിനുപുറമെ കലണ്ടറില്‍ ഇല്ലാത്ത 2003 ഫിബ്രുവരി 29, 2003 സപതംബര്‍ 31, 2004 നവംബര്‍ 31 എന്നീ ദിവസങ്ങളിലും ഹാജരായെന്ന രേഖയാണ് അദ്ദേഹം സമര്‍പ്പിച്ചത്. ദേശീയ അവധി ദിവസങ്ങളിലും ഗവേഷണം നടത്തിയതായി രേഖയുണ്ടാക്കി.
പിഎച്ച്ഡി ബിരുദം (പാര്‍ട്‌ടൈം) നേടാന്‍ കണ്ണൂര്‍ സര്‍വകലാശാല ചം എ് (ബി) അനുസരിച്ച് നാലുവര്‍ഷം വേണം. 2011ല്‍ മാത്രമാണ് ഇതു മൂന്നായി ചുരുക്കിയത്. എന്നാല്‍, ഖാദര്‍ മാങ്ങാട് രണ്ടരവര്‍ഷം കൊണ്ടുതന്നെ ബിരുദം നേടിയെടുത്തു.  കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ഡോ. ഖാദര്‍ മാങ്ങാട് കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലെത്തിയത്.
ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്ന ഇദ്ദേഹം കാസര്‍കോട് ഡിസിസിയുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായും പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് ഡോ. മൈക്കിള്‍ തരകന്റെ പിന്‍ഗാമിയായി വൈസ് ചാന്‍സലര്‍ പദവിയില്‍ എത്തുകയായിരുന്നു. അതേസമയം, വിവാദങ്ങളില്‍ കഴമ്പില്ലെന്നും ബന്ധപ്പെ അധികാരികളില്‍നിന്ന് മുന്‍കൂി അനുമതി വാങ്ങിയാണ് നിശ്ചിത സമയപരിധിക്കു മുമ്പ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയതെന്നുമാണ് ഡോ. ഖാദര്‍ മാങ്ങാടിന്റെ വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss