|    Nov 13 Tue, 2018 9:39 pm
FLASH NEWS

വ്യാജരേഖ ചമച്ച സംഭവം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

Published : 4th August 2018 | Posted By: kasim kzm

തൃശൂര്‍: വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി സുകുമാരനും അഴിമതിക്ക് കൂട്ട് നിന്ന തൃശൂര്‍ കോര്‍പറേഷന്‍ മേയറും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് തൃശൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ എ പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെലിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. രതീഷ് സി എം, ശീതള്‍ രാജ, ടോം, എം എസ് കൃഷ്ണദാസ്, രാകേഷ് പി ആര്‍, ജോയ് വല്ലച്ചിറ, സെബി മുട്ടത്ത്, വിജേഷ് കിഴക്കേപ്പുറം, അഭിമോന്‍, അമല്‍ ശങ്കര്‍ എം എസ്, ഗിരീഷ്, രാജീവ് കൃഷ്ണന്‍, എബിന്‍, വിപിന്‍ ഇ ആര്‍, ജെണ്‍സണ്‍ ജോസഫ്, ബിജോണ്‍, ജോസഫ്, ആല്‍ഫിന്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss