|    Aug 21 Mon, 2017 3:27 pm
FLASH NEWS

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ് : നഗരസഭാ രേഖകള്‍ ലഭിച്ചില്ല

Published : 13th August 2017 | Posted By: fsq

 

പയ്യന്നൂര്‍: വ്യാജ രേഖ ചമച്ച് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത വിവാദ കേസില്‍ അന്വേഷണം ഊര്‍ജിതം. ഇതുസംബന്ധിച്ച് ഇന്നലെ ബാലകൃഷ്ണന്റെ ബന്ധുക്കളുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തി. അതേസമയം അന്വേഷണസംഘം ആവശ്യപ്പെട്ട പെന്‍ഷന്‍ സംബന്ധമായ രേഖകള്‍ ഇനിയും നഗരസഭാ അധികൃതര്‍ കൈമാറിയിട്ടില്ലെന്നാണ് വിവരം. ചില രാഷ്ട്രിയ നേതാക്കളും അഭിഭാഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന നിഗൂഢ കോക്കസാണ് അത്യപൂര്‍വമായ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബാലകൃഷ്ണന്റെ പിന്തുടര്‍ച്ചാവകാശം കൈവശപ്പെടുത്തിയ അഭിഭാഷകയുടെ സഹോദരി കോറോത്തെ കെ വി ജാനകി നഗരസഭയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ആവശ്യമായ രേഖകള്‍ ആവശ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും നഗരസഭാ അധികൃതര്‍ ഇതുവരെയും രേഖകള്‍ കൈമാറിയിട്ടില്ലെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.അതേസമയം നാളെ അഭിഭാഷകയുടെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് നടപടിയില്‍ നിന്നും പോലിസ് പിന്‍വലിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാലകൃഷ്ണന്റെ സഹോദരന്‍ ചെന്നെയിലെ കുഞ്ഞിരാമന്റെ മക്കള്‍ പയ്യന്നൂരിലെത്തി ആക്ഷന്‍ കമ്മിറ്റിയുടെ അഭിഭാഷകനുമായും അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി കെ വി വേണുഗോപാലുമായും ചര്‍ച്ച നടത്തി. ബാലകൃഷ്ണന്റെ മൂത്ത സഹോദരന്‍ പരേതനായ കുഞ്ഞിരാമന്റെ മക്കളായ ചെന്നൈ സാലി ഗ്രാമത്തിലെ ബീന രഘു, സഹോദരി സിങ്കപ്പൂരിലെ ചിത്ര കൃഷ്ണകുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പിലെത്തി സംസാരിച്ചത്. ബാലകൃഷ്ണന്റെ തട്ടിപ്പിന് ഇരയായ തൃച്ചംബരത്തെ സ്ഥലവും അമ്മാനപ്പാറയിലെ സ്ഥലവും സന്ദര്‍ശിച്ചിരുന്നു. ഈ സ്ഥലങ്ങള്‍ കുടുംബത്തിന് കിട്ടാന്‍ വേണ്ടി പോലിസില്‍ ഇവര്‍ പരാതി നല്‍കും. നേരത്തെ ബാലകൃഷ്ണന്റെ സഹോദരി ചെന്നൈയിലുള്ള വിജയലക്ഷ്മി കണ്ണൂര്‍ എസ്പിക്ക് ഇമെയിലിലൂടെ പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീട് ഷൈലജ വിറ്റത് 19.50 ലക്ഷം രൂപയ്ക്കാണെന്നാണ് രേഖയില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ കൂടുതല്‍ തുകക്ക് സ്വത്ത് വില്‍പ്പന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്ത സ്വത്ത് വിറ്റപ്പോള്‍ ലഭിച്ച പണത്തില്‍ നിന്ന് 5000രൂപ തിരുവനന്തപുരത്ത് ബാലകൃഷ്ണന്റെ പരിചാരകയായിരുന്ന സരോജിനി എന്ന വൃദ്ധക്ക് ഷൈലജ നല്‍കിയതായും വ്യക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക