|    Oct 19 Fri, 2018 12:09 pm
FLASH NEWS

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയ സംഭവം: അന്വേഷണം ഊര്‍ജിതം

Published : 14th September 2017 | Posted By: fsq

 

കാസര്‍കോട്്: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നുവെന്ന പരാതിയില്‍ കാസര്‍കോട് അഡീ. തഹസില്‍ദാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ജില്ലാകലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. കൂഡ്‌ലു വില്ലേജ് റീസര്‍വേ നമ്പര്‍ 386ല്‍ പെട്ട 642/1961ല്‍ ഉള്‍പ്പെട്ട 1.45 ഏക്കര്‍ ഭൂമിയാണ് വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നത്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള അന്ധവിദ്യാലയ പരിസരത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് വ്യാജരേഖയിലൂടെ രജിസ്റ്റര്‍ ചെയ്തത്. ഫോര്‍ട്ട് റോഡിലെ കെ ബി ഷെയ്ഖ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഇദ്ദേഹത്തിന്റെ മരണ ശേഷം അനന്തരാവകാശികളായ മക്കള്‍ക്ക് ലഭിച്ചിരുന്നു. കെ ബി ഷെയ്ഖ് ഇബ്രാഹിം 1958 മാര്‍ച്ച് 26നാണ് മരണപ്പെട്ടത്. എന്നാല്‍ 1970ല്‍ പ്രസ്തുത സ്ഥലം വിദ്യാനഗര്‍ മധൂര്‍ റോഡിലെ മഞ്ചുനാഥ്, ഭാര്യ നളിനി എന്നിവര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി വ്യാജരേഖ ചമക്കുകയായിരുന്നു. കാസര്‍കോട് താലൂക്ക് ഓഫിസിലെ അഡീ. തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണനാണ് ഇതുസംബന്ധിച്ച് ഒത്താശചെയ്തത്. കര്‍ണാടകയിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥലം  കൈമാറ്റം ചെയ്തുവെന്ന പറയുന്ന 1970ല്‍ മഞ്ചുവിന് എട്ട് വയസും ഭാര്യ നളിനിക്ക് രണ്ട് വയസുമാണ് യഥാര്‍ത്ഥ പ്രായം. കെ ബി ഷെയ്ഖ് ഇബ്രാഹിമിന്റെ മക്കളായ ഖൈറുന്നിസ, ജൈബുന്നിസ, ബദറുന്നിസ, ഷെയ്ഖ് മൊയ്തീന്‍ അസീസ്, നഈമ എന്നിവര്‍ക്ക് അവകാശപ്പെട്ട സ്ഥലമാണ് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് ഖൈറുന്നിസയും മറ്റുമക്കളും ജില്ലാ കലക്്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ മഞ്ചുനാഥിനോടും ഭാര്യ നളിനിയോടും ജില്ലാ കലക്്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 16ന് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. 1970ല്‍ ഷെയ്ഖ് ഇബ്രാഹിം സ്ഥലം കൈമാറിയെന്നാണ് രേഖയുണ്ടാക്കിയിട്ടുള്ളത്. കാസര്‍കോട്, മഞ്ചശ്വരം താലൂക്കുകളില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ഒത്താശചെയ്യുന്നത് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ്. കേരളത്തിലെ സ്ഥലം കര്‍ണാടകയില്‍ രജിസ്‌ട്രേഷന്‍ നടത്താനും ചിലര്‍ ഒത്താശചെയ്യുന്നുണ്ട്. കുമ്പള പഞ്ചായത്തില്‍ ഒരു വിധവക്ക് പതിച്ചുകിട്ടിയ പത്ത് സെന്റ് സ്ഥലത്തതിന്റെ നികുതി അടക്കാനായി വില്ലേജ് ഓഫിസില്‍ ചെന്നപ്പോള്‍ സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന് വ്യക്തമായിട്ടുണ്ട്.വിദ്യാനഗനര്‍ കലക്്ടറേറ്റ് ഉള്‍ക്കള്ളുന്ന സ്ഥലത്ത് നിരവധി കൈയേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കലക്്ടറേറ്റിന്റെ ഭൂമി പോലും തിരിച്ചുപിടിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തത് പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss