|    Aug 20 Sun, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയ സംഭവം; അഭിഭാഷകയുടെ സഹോദരി അറസ്റ്റില്‍

Published : 3rd August 2017 | Posted By: fsq

 

പയ്യന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍, അദ്ദേഹത്തിന്റെ ഭാര്യയെന്നു രേഖകളില്‍ കാണുന്ന പയ്യന്നൂര്‍ കോറോം സ്വദേശി കെ വി ജാനകി(72)യെ പോലിസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയും പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയുമായ കെ വി ശൈലജയുടെ സഹോദരിയാണ് ജാനകി. ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ഒളിവിലാണ്.ബാലകൃഷ്ണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും സഹോദരി പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജാനകി സമ്മതിച്ചു. അഭിഭാഷകയുടെ നേതൃത്വത്തിലാണ് വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയതെന്നും ഇതില്‍ ജാനകിക്ക് സാമ്പത്തിക ലാഭം ഒന്നും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇവരെ മാപ്പുസാക്ഷിയാക്കാനാണ് പോലിസിന്റെ ആലോചന. അതേസമയം, ഷൈലജയും ഭര്‍ത്താവ് പി കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക