|    Jun 18 Mon, 2018 8:35 pm
FLASH NEWS

വ്യാജരേഖ ചമച്ച് ലോക ബാങ്കിന്റെ ഫണ്ട് തട്ടാന്‍ നഗരസഭ ശ്രമിക്കുന്നെന്ന്

Published : 19th January 2017 | Posted By: fsq

 

മഞ്ചേരി: വ്യാജ രേഖ ചമച്ച് ലോക ബാങ്കിന്റെ ഫണ്ട് തട്ടിയെടുക്കാന്‍ നഗരസഭ ശ്രമിക്കുന്നതായി പ്രതിപക്ഷം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഡിസംബര്‍ 24 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വിതരണം ചെയ്ത  അജണ്ടയിലും സപ്ലിമെന്ററി അജണ്ടയിലും ലോകബാങ്കിന്റെ ഫണ്ട് വിനിയോഗം സംബന്ധിച്ച  പരാമര്‍ശമില്ല. ശേഷമാണ്  45 ലക്ഷം രൂപ മിനുട്‌സില്‍ രേഖപ്പെടുത്തി ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അംഗീകാരം നേടിയെടുത്തത്.ഈ കാര്യം 34-ാം നമ്പര്‍ അജണ്ടയാക്കിയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഇത് ചെയര്‍പേഴ്‌സണിന്റേയും  വികസന സ്റ്റാന്റിംങ് കമ്മിറ്റിയധ്യക്ഷന്റേയും ഗൂഡനീക്കത്തിന്റെ ഭാഗമാണ്.  ഇത് ചോദ്യം ചെയ്തതിനാണ് ഭരണം മുടക്കുകയാണെന്ന ആരോപണത്തിന് പിന്നിലുള്ളത്. പ്രതിപക്ഷം ആരോപിച്ചു. ഇത്തരത്തില്‍ മുന്‍കാല കൗണ്‍സിലുകളും കള്ള രേഖയുണ്ടാക്കിയിട്ടുണ്ടാകാമെന്നും ഇവര്‍ പറഞ്ഞു. 35 അംഗങ്ങളുള്ള ഭരണസമിതിക്ക് 14 അംഗങ്ങളുള്ള പ്രതിപക്ഷം വികസനം മുടക്കുകയാണെന്ന് പറയുന്നത് സ്വന്തം കഴിവു കേട് മറച്ചു വെക്കാനാണ്. നഗരസഭയുടെ ഒരു കാര്യത്തിലും വിയോജിപ്പ് പ്രകടിപ്പിക്കാത്ത ബിജെപിയുടെ ഒരംഗവും കൂട്ടിനുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ കിട്ടേണ്ട മൂന്നു കോടി പോലും വാങ്ങിച്ചെടുക്കാന്‍ കൗണ്‍സിലിന് കഴിഞ്ഞിട്ടില്ല. ജീവനക്കാരെ സ്ഥലം മാറ്റല്‍ പതിവുള്ളതാണ്. അതിന് പകരം ആളുകളുണ്ട്. എന്നിട്ടും സ്വന്തം വിവരക്കേടുകള്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കുകയാണ്. നഗരസഭയുടെ പിടിപ്പുകേട് ഭരണതലത്തില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അഡ്വ കെ ഫിറോസ് ബാബു, കെ സി ഉണ്ണികൃഷ്ണന്‍, കെ കൃഷ്ണദാസ് രാജ, അലവി മാര്യാട് പങ്കെടുത്തു. പദ്ധതി മുടക്കുമെന്ന് ഭീഷണി: നഗരസഭമഞ്ചേരി: നഗരസഭയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പദ്ധതികള്‍ ഭരണം സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തുന്നതായി നഗരസഭ. പദ്ധതിയുടെ ഭേദഗതി യോഗങ്ങളില്‍ പങ്കെടുക്കാതെ പ്രതിപക്ഷാംഗങ്ങള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പലരു കൗണ്‍സില്‍ യോഗത്തില്‍ സ്ഥിരമായി വരാറില്ല. വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പദ്ധതി നടക്കാതിരിക്കാന്‍ നാല് എന്‍ജിനീയര്‍മാരെയും ക്ലാര്‍ക്കുമാരേയും സ്ഥലം മാറ്റിയതായും ഭരണസമിതി ആരോപിച്ചു. വികസനം നടപ്പാക്കുന്നതില്‍ നഗരസഭ യാതൊരു വിവേചനവും കാണിക്കാറില്ലെന്നും ഇവര്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം  സുബൈദ, െവെ.ചെയര്‍മാന്‍ വി പി ഫിറോസ്,  മുഹമ്മദലി, മരുന്നന്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss