|    Feb 25 Sun, 2018 1:01 am
Home   >  Todays Paper  >  Page 4  >  

വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തല്‍ : ഹരജി 30ലേക്ക് മാറ്റി

Published : 7th November 2017 | Posted By: fsq

 

ആലപ്പുഴ: മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയ സംഭവത്തില്‍ ദേവസ്വം ഭാരവാഹി നല്‍കിയ ഹരജി പരിഗണിക്കുന്നത് 30ലേക്ക് മാറ്റി. മാത്തൂര്‍ കുടുംബാംഗമായ രാമരാജ വര്‍മയാണ് കുട്ടനാട് രാമങ്കരി കോടതിയില്‍ ഹരജി നല്‍കിയത്. പരാതിക്കാരന്റെ മൊഴി പ്രത്യേകം രേഖപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. വ്യാജരേഖ ചമച്ചു മാത്തൂര്‍ ദേവസ്വത്തിന്റെ 34.68 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടിയും സഹോദരങ്ങളും ചേര്‍ന്നു കൈവശപ്പെടുത്തിയെന്നാണ് പരാതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss