|    Jan 20 Fri, 2017 7:29 pm
FLASH NEWS

വ്യാജരേഖ ചമച്ച് തട്ടിപ്പ്: നാലംഗ സംഘം പോലിസ് പിടിയില്‍

Published : 2nd October 2016 | Posted By: SMR

കടയ്ക്കല്‍: വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘം പോലിസ് പിടിയിലായി. നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം ഇടവാല്‍ ഗീതു വിലാസത്തില്‍ സുരേഷ്‌കുമാര്‍ (36), മടത്തറ ബ്‌ളോക്ക് നമ്പര്‍ 163ല്‍ ദീപ (36), ഉഴമലയ്ക്കല്‍ കുളപ്പട കെ കെ ഹൗസില്‍ രവീന്ദ്രന്‍ (56), വെള്ളറട മണത്തോട്ടം മേക്കുംകര വീട്ടില്‍ സുനില്‍ (45) എന്നിവരെയാണ് കടയ്ക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. എസ്എഫ്എസ് എന്ന പേരില്‍ ഇല്ലാത്ത ട്രസ്റ്റിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
സര്‍ക്കാര്‍ മുദ്രയും സബ്രജിസ്ട്രാറുടെ വ്യാജ സീലും പതിച്ച രേഖകളുമായി തൊഴിലുറപ്പ് തൊഴിലാളികളെയും മറ്റും സമീപിച്ച് ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നു. വയറ് കുറയ്ക്കാനുള്ള ബെല്‍റ്റ് വില്‍പ്പനയ്‌ക്കെത്തി തൊഴിലാളികളുമായി ചങ്ങാത്തം കൂടുന്ന സംഘം ട്രസ്റ്റില്‍ അംഗങ്ങളാകുന്നവര്‍ക്ക് കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്യും.
ഇതിനായി ഓരോരുത്തരില്‍നിന്നും ആയിരം രൂപ രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കും. ഇത്തരത്തില്‍ പല മേഖലകളിലായി നിരവധി പേരില്‍നിന്ന് ഇവര്‍ പണം തട്ടിയിട്ടുള്ളതായി പോലിസ് പറഞ്ഞു. കുമ്മിള്‍ പഞ്ചായത്തിലെ തൃക്കണ്ണാപുരത്തെ തൊഴിലുറപ്പ് സ്ഥലത്തെത്തിയ സംഘത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ വളഞ്ഞുവച്ച് പൊലിസില്‍ വിവരമറിയിച്ചു. കടയ്ക്കല്‍ സിഐ എസ് സാനിയുടെ നേതൃത്വത്തില്‍ പോലിസ് എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക