|    Apr 24 Tue, 2018 11:52 am
FLASH NEWS

വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവം: തഹസില്‍ദാരെ സ്ഥലംമാറ്റി

Published : 13th July 2017 | Posted By: fsq

 

കാസര്‍കോട്്: ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചതായി വ്യാജ രേഖയുണ്ടാക്കി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഭൂമാഫിയക്ക് കൈമാറിയ റവന്യൂ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കാസര്‍കോട് താലൂക്ക് ഓഫിസിലെ ഭൂരേഖ തഹസില്‍ദാര്‍ പി കെ കുഞ്ഞിക്കണ്ണനെയാണ് ജില്ലാ കലക്ടര്‍ ലാന്റ് ട്രൈബ്യൂണല്‍ വിഭാഗത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ആറിന് തേജസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ആര്‍എസ് നമ്പര്‍ 386ല്‍പെട്ട വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള പൊന്നുംവിലയുള്ള 1.45 ഏക്കര്‍ സ്ഥലമാണ് റീ സര്‍വെയുടെ മറവില്‍ ഭൂരേഖ അഡീ. തഹസില്‍ദാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതികൊടുത്തിരുന്നു. ഇതുസംബന്ധിച്ച് ഉടമ കലക്്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷിക്കാന്‍ കാസര്‍കോട് തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തഹസില്‍ദാര്‍ അറിയാതെ താലൂക്ക് ഓഫിസിലെ ഭൂരേഖ വിഭാഗം അഡീ. തഹസില്‍ദാര്‍ ഫയല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഫോര്‍ട്ട് റോഡിലെ പരേതനായ കെ ബി ഷെയ്ഖ് ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍ വിദ്യാനഗറിലുള്ള സ്ഥലമാണ് കഴിഞ്ഞ ഫെബ്രുവരി 15ന് വിദ്യാനഗറിലെ മഞ്ചുനാഥ കാമത്ത്, ഭാര്യ നളിനി എന്നിവര്‍ക്ക് പതിച്ചുകൊടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss