|    Jan 19 Fri, 2018 10:57 pm

വ്യാജരേഖയുണ്ടാക്കി ഭൂമി വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

ചാവക്കാട്: ഭൂമിയുടെ ആധാരം ബാങ്കി ല്‍ പണയപ്പെടുത്തി പിന്നീട് വ്യാജരേഖയുണ്ടാക്കി അതേ ഭൂമി മറിച്ചുവിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ ചെമ്പൂക്കാവ് കിഴക്കേകോട്ട കണ്ണപുഴ വീട്ടില്‍ ജോയ് ഡാനിയലിനെ (56) യാണ് ചാവക്കാട് എസ് ഐ എം കെ രമേഷ്,  എം എ ബാലന്‍,  സി കെ ബാലന്‍, അനില്‍ മാത്യു,  സതീശന്‍, ലോഫി രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവത്രയിലെ 40 സെന്റ്  ഭൂമി തൃശൂരിലെ സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി പിന്നീട് വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റ സംഭവത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതികളുണ്ടെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day