|    Mar 27 Mon, 2017 12:33 am
FLASH NEWS

വ്യാജരേഖകള്‍ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ മുഖ്യപ്രതി പിടിയില്‍

Published : 22nd August 2016 | Posted By: G.A.G

കൊച്ചി: വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഐഡിബിഐ ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി കുമാരപുരം കരുവാറ്റ പുന്നക്കാട്ട് വീട്ടില്‍ ജോണ്‍ (34)നെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്. പനമ്പിള്ളി നഗര്‍ ഐഡിബിഐ ബാങ്കിന്റെ പരാതി പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലെ ആറു പ്രതികള്‍ ചേര്‍ന്ന് എന്‍ആര്‍ഐ ഹോം ലോണിന് സമര്‍പ്പിക്കേണ്ട അടിസ്ഥാന രേഖകളായ ഡിഗ്രി സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും വ്യാജമായി നിര്‍മിച്ച് ബാങ്കില്‍ സമര്‍പ്പിച്ചാണ് പനമ്പിള്ളി നഗര്‍ ഐഡിബിഐ ബാങ്കില്‍നിന്നും 78ലക്ഷം രൂപ ലോണ്‍ പാസാക്കി പണം തട്ടിയത്.  ഈ കേസിലെ നാലാം പ്രതിയെ ഒരുമാസം മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലായിരുന്നു. ദീര്‍ഘനാളായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണത്തിനൊടുവില്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്. അന്വേഷണത്തില്‍ പ്രതി ബംഗളൂരു സിറ്റിയില്‍ കല്യാണ്‍നഗര്‍ ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൃക്കാക്കര അസി. പോലിസ് കമ്മീഷണര്‍ ബിനോയിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ സിബി ടോം മിന്റെ നേതത്വത്തിലുള്ള സംഘം ബംഗളൂരുവില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള പല കേസുകളും നിലവിലുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക