|    Aug 17 Thu, 2017 5:03 am
FLASH NEWS

വ്യാജരേഖകള്‍ ചമച്ചയാള്‍ പോലിസ് പിടിയില്‍

Published : 19th November 2016 | Posted By: SMR

കരുനാഗപ്പള്ളി:വാട്ടര്‍ അതോറിട്ടി കണക്ഷനായി കെട്ടിടത്തിന്റെ വ്യാജ പ്ലാനും എസ്റ്റിമേറ്റും മറ്റ് രേഖകളും തയ്യാറാക്കി നല്‍കിയയാള്‍ പോലിസ് കസ്റ്റഡിയില്‍. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപം ഫോട്ടാസ്റ്റാറ്റ് കടയും വിവിധ അപേക്ഷകള്‍ തയ്യാറാക്കുന്ന ജോലികള്‍ ചെയ്തു വന്ന ആദിനാട് സ്വദേശി വിക്രമനെയാണ് കരുനാഗപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കരുനാഗപ്പള്ളി എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലിസ് ഇയാളുടെ സ്ഥാപനവും വീടും പരിശോധ നടത്തിയിരുന്നു.ഇതിന് ശേഷമാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ കൃത്രിമരേഖകള്‍ ഉണ്ടാക്കുന്നതിനുള്ള റിക്കാര്‍ഡുകളുടെ കോപ്പികള്‍, വിവിധ ലൈസന്‍സികളുടെ വ്യാജ സീലുകള്‍ തുടങ്ങി പലരേഖകളും ഇയാളുടെ വീട്ടിലും സ്ഥാപനത്തിലും നിന്നുമായി കണ്ടെടുത്തതായാണ്  വിവരം. ഈ മാസം 15ന് വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുക്കാന്‍ രേഖകള്‍ തയ്യാറാക്കി കുലശേഖരപുരം കോട്ടക്കല്‍ സ്വദേശി കുലശേഖരപുരം പഞ്ചായത്തില്‍ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു.രേഖയില്‍ സംശയം തോന്നിയ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറിറ്റിയുമായി രേഖ ശരിയാക്കിയ ലൈസന്‍സിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ലൈസന്‍സിയില്ലെന്ന മറുപടിയാണു ലഭിച്ചത്. ഇത് സംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അറിയിപ്പിനെ തുടര്‍ന്നാണ് പോലിസ് വിക്രമന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക