|    Oct 23 Tue, 2018 10:45 pm
FLASH NEWS
Home   >  National   >  

‘വ്യാജമൗലാന’മാരെ കണ്ടെത്താന്‍ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് ഒരുങ്ങുന്നു

Published : 18th September 2017 | Posted By: shins

ലക്‌നോ:  ‘വ്യാജ മൗലാനമാരെ’ കണ്ടെത്താന്‍ പ്രചാരണം നടത്തുമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). എഐഎംപിഎല്‍ബി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം മൗലാന ഖാലിദ് റഷീദ് ഫാരംഗി മഹാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം വ്യാജന്മാരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കും. ശരിയത്തിനെക്കുറിച്ചോ ഇസ്‌ലാമിനെക്കുറിച്ചോ കൃത്യമായ അറിവില്ലാത്ത നിരവധി ‘വ്യാജ മൗലാന’മാര്‍ ടെലിവിഷന്‍ ചാനലുകളിലൂടെയും മറ്റും തെറ്റായ പ്രചാരണങ്ങളുമായെത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ബോര്‍ഡ് അംഗീകരിച്ച പുരോഹിതര്‍ മാത്രം ടിവി ചര്‍ച്ചയിലും മറ്റും പങ്കെടുത്താല്‍ മതിയെന്ന നിര്‍ദേശവും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് 14 വ്യാജസന്ന്യാസിമാരുടെ പട്ടികപുറത്തുവിട്ട അഖാഡ പരിഷത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss