|    Aug 18 Fri, 2017 4:52 am
FLASH NEWS

വ്യാജമദ്യ വില്‍പനയ്‌ക്കെതിരേ മുന്‍കരുതല്‍ നടപടി

Published : 11th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ലോബികള്‍ വ്യാജമദ്യ ഉല്‍പാദനവും കടത്തും വ്യാപകമാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936 248850 എന്ന നമ്പറില്‍ അറിയിക്കാം. ഓഫിസ് നമ്പറുകളിലും ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലും വിവരങ്ങള്‍ നല്‍കാം. എക്‌സൈസ് റേഞ്ച് ഓഫിസ് കല്‍പ്പറ്റ- 04936 208230, സര്‍ക്കിള്‍ ഓഫിസ്- 04936 202219, റേഞ്ച് ഓഫിസ് മാനന്തവാടി- 04935 244923, സര്‍ക്കിള്‍ ഓഫിസ്- 04935 240012, റേഞ്ച് ഓഫിസ് സുല്‍ത്താന്‍ ബത്തേരി- 04936 227227, സര്‍ക്കിള്‍ ഓഫിസ്- 04936 248190, സ്‌പെഷ്യല്‍ സ്‌ക്വാഡ് മീനങ്ങാടി- 04936 246180. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍- 9447176084, അസിസ്റ്റന്റ് കമ്മീഷണര്‍- 949600 2872, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കല്‍പ്പറ്റ- 9400069663, മാനന്തവാടി- 9400069667. സുല്‍ത്താന്‍ ബത്തേരി- 940006 9605, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്- 9400069662.റേഞ്ച് ഇന്‍സ്‌പെക്ടര്‍ കല്‍പ്പറ്റ- 9400069668, മാനന്തവാടി- 9400069670, സുല്‍ത്താന്‍ ബത്തേരി- 9400069669.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക