|    Jan 21 Sat, 2017 9:55 am
FLASH NEWS

വ്യാജമദ്യ ലോബിയെ പൂട്ടാന്‍ ഋഷിരാജ്‌സിങ്‌; മദ്യദുരന്തത്തിന്റെ ഉത്തരവാദിത്തം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക്

Published : 11th July 2016 | Posted By: SMR

കൊച്ചി: വ്യാജ മദ്യലോബിയെ പൂട്ടാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ്. സംസ്ഥാനത്ത് മദ്യദുരന്തം ഉണ്ടായാല്‍ ഉത്തരവാദിത്തം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കുമെന്നു മുന്നറിയിപ്പുനല്‍കി അദ്ദേഹം കീഴുദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. യാതൊരു കാരണവശാലും മദ്യദുരന്തം ഉണ്ടാവാന്‍ പാടില്ലെന്നാണു സര്‍ക്കുലറില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഓണക്കാലത്ത് മദ്യദുരന്തം ഉണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തണം. അമരവിള ചെക് പോസ്റ്റില്‍ ഒരു വര്‍ഷമായി ഒരുതുള്ളി ചാരായം പോലും പിടിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട് ചെയ്തത്. ഇതു ബന്ധപ്പെട്ട ഓഫിസര്‍മാരുടെ വീഴ്ചയാണ്. എക്‌സൈസിലെ ഓഫിസര്‍മാര്‍ 10 ദിവസത്തിലൊരിക്കലെങ്കിലും തങ്ങളുടെ ഏരിയയിലെ ചെക്‌പോസ്റ്റുകളില്‍ മിന്നല്‍പ്പരിശോധന നടത്തണം. ലഹരിമരുന്നിന്റെ ഉപയോഗം അടിച്ചമര്‍ത്തപ്പെടേണ്ടതാണ്. ലഭിച്ചിരിക്കുന്ന ലൈസന്‍സിനു വിരുദ്ധമായി ഏതെങ്കിലും ബാറുകളോ ഹോട്ടലുകളോ പ്രവര്‍ത്തിച്ചാല്‍ അവയ്‌ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. ബാറുകളില്‍ എക്‌സൈസ് സംഘം മിന്നല്‍പ്പരിശോധന നടത്തണം.
സംസ്ഥാനത്തെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഋഷിരാജ് സിങ് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. റിക്കാര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇതാണു ബോധ്യപ്പെട്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ പങ്കാളിയായാല്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക