|    Jan 25 Wed, 2017 3:12 am
FLASH NEWS

വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ പോലിസ് റെയ്ഡ്

Published : 11th July 2016 | Posted By: SMR

തൃശൂര്‍: നടവരമ്പ് വെളനാട് വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ 3,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വെളയനാട് പള്ളിക്ക് സമീപമാണ് ഇരുനിലയുള്ള വാടക വീട്ടില്‍ വ്യാജ മിനി ഡിസ്റ്റിലറി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളായ മെക്‌ഡോവല്‍, ഇമ്പീരിയല്‍ ബ്ലൂ തുടങ്ങിയവയാണ് വ്യാജമായി ഇവിടെ നിര്‍മിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. രണ്ടാംനിലയില്‍ സ്ഥാപിച്ചിരുന്ന മെഷീനുകള്‍ ഉപയോഗിച്ചാണ് മദ്യം തയ്യാറാക്കിയിരുന്നത്. പാക്കിങ് നടത്തിയിരുന്നതും ഇവിടെയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെളയനാട് സ്വദേശി ബിനോയ് അടക്കം ആറ് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനോയ് വര്‍ക്ക്‌ഷോപ്പ് നടത്താനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഏജന്റുമാരെ ഉപയോഗിച്ചാണ് ഇവര്‍ നിര്‍മിച്ചിരുന്ന മദ്യം വില്‍പന നടത്തിയിരുന്നതെന്നും ഡ്രൈഡേ ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് മദ്യം എത്തിച്ചിരുന്നതായും പോലിസ് പറഞ്ഞു. ഇരിങ്ങാലക്കുട എസ്‌ഐ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള പോലിസാണ് റെയ്ഡ് നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക