|    Mar 24 Fri, 2017 7:40 pm
FLASH NEWS

വ്യാജമദ്യവും ലഹരി മരുന്നുപയോഗവും വ്യാപകമാവുന്നു

Published : 28th August 2016 | Posted By: SMR

പെരുമ്പാവൂര്‍: ഒക്കലിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യവും ലഹരി മരുന്നും വ്യാപകമാവുന്നതായി പരാതി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന ഒക്കല്‍ പ്രദേശത്ത് വ്യാജ മദ്യത്തിന്റെയും ലഹരി മരുന്നിന്റെയും ഒഴുക്ക് വ്യാപകമായിരിക്കുകയാണ്. കാലടി, പെരുമ്പാവൂര്‍ മേഖലകളിലെ ബാറുകളും ചില ബീവറേജസുകളും അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് മേഖലയില്‍ വ്യാജ മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചിരിക്കുന്നത്.
ഒക്കല്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളിലും സമീപത്തെ ഇടറോഡുകളിലും വ്യാജ മദ്യ വില്‍പന തകൃതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടിയില്‍ കഞ്ചാവ് വില്‍പന വ്യാപകമാണെന്നും ആരോപണമുണ്ട്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാജ മദ്യ വില്‍പനയും ലഹരി വസ്തുക്കളുടെ കടന്നുകയറ്റവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ്-പോലിസ് അധികാരികള്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുകയാണ്.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക