|    May 22 Mon, 2017 9:10 pm
FLASH NEWS

വ്യാജമദ്യം: എക്‌സൈസ്-പോലിസ്-ഫോറസ്റ്റ് സംയുക്ത റെയ്ഡ് ശക്തമാക്കുമെന്ന് എഡിഎം

Published : 5th August 2016 | Posted By: SMR

കൊല്ലം: ഓണത്തിന് മുന്നോടിയായി വ്യാജമദ്യത്തിന്റെ ഒഴുക്കു തടയാന്‍ എക്‌സൈസ്- പോലിസ്-ഫോറസ്റ്റ് വകുപ്പുകളുടെസംയുക്ത റെയ്ഡ് ശക്തമാക്കുമെന്ന്  പറഞ്ഞു. ജില്ലാതല മദ്യനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജമദ്യം കൂടുതലായി വരാന്‍ സാധ്യതയുള്ള ചെക്കുപോസ്റ്റുകല്‍ കേന്ദ്രീകരിച്ചും വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്താക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും എ ഡി എം പറഞ്ഞു.
കഴിഞ്ഞ ആറുമാസക്കാലയളവില്‍ നടത്തിയ പരിശോധനകളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യകുകയും പലരെയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനുകളിലും ദീര്‍ഘദൂര ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ പാന്‍ മസാലകളും മറ്റ് ലഹരി വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പാന്‍പരാഗ്, പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ 383 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കി. കൊല്ലം എക്‌സൈസ് ഡിവിഷനില്‍ 147 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32.28 കിലോ കഞ്ചാവ്, 15 ആംപ്യൂള്‍, 10 ഗ്രാം ഹാഷിഷ് ഓയില്‍, 13 ഗഞ്ചാ ബീഡി, മൂന്ന് ഗഞ്ചാവ് ചെടി കണ്ടെടുക്കുകയും 179 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വ്യാജ അരിഷ്ട വില്‍പ്പനക്കാര്‍ക്കെതിരെ 231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1525 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുക്കുകയും 247 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.എം മുകേഷ് എംഎല്‍എ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍ കുമാര്‍, കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day