|    Jan 20 Fri, 2017 5:15 am
FLASH NEWS

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന യുവതി അറസ്റ്റില്‍

Published : 14th July 2016 | Posted By: SMR

കൊല്ലം: കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളതും ഇല്ലാത്തുമായ വിവിധ യൂന്ിവേഴ്‌സിറ്റികളുടെ പേരില്‍ വിവിധ വിഷയങ്ങളിലുള്ള എന്‍ജിനിയറിങ് , ബിഎ, ബികോം, എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് പണം വാങ്ങി നല്‍കി വന്നിരുന്ന യുവതി അറസ്റ്റിലായി. കൊല്ലം ഉളിയകോവില്‍ ചോതിയില്‍ ബീനാ റാണി(33) ആണ് കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായത്. ബീനാറാണിയുടെ കൈയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശരാജ്യങ്ങളിലേക്ക് ജോലി തരപ്പെടുത്തി പോയിട്ടുള്ള വിവിധ ആളുകളുടെ വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. ബിഎ., ബികോം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യഥാക്രമം 50,000രൂപയും, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് മുതലായ വിഷയങ്ങള്‍ക്ക് 75,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ബീന കൈപ്പറ്റിയിരുന്നത്. ബീനറാണിയ്ക്ക് സര്‍ട്ടിക്കറ്റുകള്‍ തയ്യാറാക്കി അയച്ചു കൊടുക്കുന്നത്  മലപ്പുറം സ്വദേശിയായ ഒരാളാണെന്ന് ബീന പോലിസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അറിയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. വിവിധ ആളുകളില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുക കൈപ്പറ്റിയതിന്റെ രസീതിന്റെ കുറ്റികളും വിവിധ സംസ്ഥാനങ്ങളിലെ വിവിധ യൂനീവേഴ്‌സിറ്റികളുടെ കോഴ്‌സുകളുടെ വിവരങ്ങടങ്ങിയ ബ്ലോഷറുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി കെ ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍ , എസ്‌ഐമാരായ രാജേഷ്‌കുമാര്‍, സി സുരേഷ്‌കുമാര്‍, എഎസ്‌ഐ ആനന്ദന്‍, മജീദ്, പദ്മരാജന്‍പിള്ള, സിപിഓ സഞ്ജയന്‍, വനിതാ സി.പിഓ രജനി എന്നിവര്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകളും മറ്റും ചിടിച്ചെടുത്തത്.
അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്തിടെ കൊച്ചി ഷാഡോ പോലിസ് പിടിച്ചെടുത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക