|    Sep 26 Wed, 2018 2:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വ്യാജപ്രചാരണം: യുവാവ് അറസ്റ്റില്‍

Published : 3rd June 2018 | Posted By: kasim kzm

കണ്ണൂര്‍: നിപാ വൈറസ് ബ്രോയിലര്‍ കോഴിയിലൂടെയാണ് വ്യാപിക്കുന്നതെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ മൂവാറ്റുപുഴ എഴക്കപ്പിള്ളിയിലെ ചക്കാലത്തറ സി എം സുനിലി(41)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വവ്വാലുകളാണ് നിപാ വൈറസിന്റെ ഉറവിടമെന്നത് കളവാണെന്നും ബ്രോയിലര്‍ കോഴികളാണ് ഉറവിടമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ആനന്ദ് ബസു അറിയിച്ചെന്നും അതിനാല്‍ ബ്രോയിലര്‍ കോഴിയിറച്ചി ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സന്ദേശം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശം നിരവധി പേര്‍ പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ജില്ലാ പോലിസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss