|    Nov 22 Wed, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജപതിപ്പ് തടയാനുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല: ഫെഫ്ക

Published : 12th August 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാന ആന്റി പൈറസി സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍. വലിയ തോതില്‍ സിനിമയുടെ വ്യാജ കോപ്പി പ്രചരിക്കപ്പെടുമ്പോള്‍ അതു തടയാന്‍ കഴിയുന്നില്ല. സാങ്കേതിക പരിജ്ഞാനം ഏറെയുള്ള ചെറുപ്പക്കാരാണ് കൂടുതലായും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ആന്റി പൈറസി സെല്ലിലെ ഉദ്യേഗസ്ഥരില്‍ പലര്‍ക്കും സാങ്കേതിക പരിജ്ഞാനം കുറവാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാരുടെ മാനസികാവസ്ഥ പഠിച്ചു കുറ്റകൃത്യം തടയാനുള്ള ശ്രമങ്ങളുണ്ടാവണം. വൈശാഖ് രാജന്റെ നിര്‍മാണത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയുടെ വ്യാജ കോപ്പി പ്രചരിച്ചതു സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഫെഫ്കയുടെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക