|    Dec 11 Mon, 2017 6:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക്എതിരേ കേസ്

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ കൊല്ലപ്പെട്ട മാവോവാദി വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനില്‍ക്കുന്ന കേരള പോലിസ് സേനാംഗങ്ങള്‍  എന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജഫോട്ടകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സൈബര്‍ പോലിസും ഹൈടെക് സെല്ലും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍ 2015 ഒക്‌ടോബറില്‍ ഒഡീഷ-ഛത്തീസ്ഗഡ് ബോര്‍ഡറില്‍ ദര്‍ഭഗട്ടി എന്ന സ്ഥലത്തു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ നിലമ്പൂരില്‍ നടന്ന സംഭവത്തിന്റേതെന്ന വ്യാജേന പ്രചരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന്റെ വാര്‍ത്തയും ചിത്രവും ഒഡീഷ ന്യൂസ് ഇന്‍സൈറ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി രാജേഷ് ദിവാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക