|    Jul 24 Mon, 2017 6:26 am
FLASH NEWS

വ്യാജകള്ള് വില്‍പന; ജില്ലയില്‍ അഞ്ച് ഷാപ്പുകള്‍ പൂട്ടി

Published : 9th July 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ വ്യാജ കള്ള് വില്‍പന കണ്ടെത്തിയ അഞ്ച് ഷാപ്പുകള്‍ പൂട്ടി.ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ നാലിനാണ് ഷാപ്പു പൂട്ടിച്ചത്. 20 ലിറ്റര്‍ കള്ള് കൂടുതലായി കണ്ടെത്തിയിനെ തുടര്‍ന്നാണ് ഷാപ്പടപ്പിച്ചതെന്നാണ് എക്‌സൈസ് നല്‍കുന്ന വിശദീകരണം.സംഭവം വിവാദമായതോടെ പൂട്ടിയ വിവരം എക്‌സൈസ് വിഭാഗം രഹസ്യമാക്കി വച്ചു.
അനധികൃതമായി നിര്‍മിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്ന ഷാപ്പിലെ കള്ള് നൂറ് കണക്കിനാളുകളാണ് ഇവിടെയെത്തി കുടിച്ച് കൊണ്ടിരുന്നത്. പത്ത് വര്‍ഷത്തിലധികമായി തൊടുപുഴ മേഖലയിലെ ഒരു ഗ്രൂപ്പിന്റെ കീഴില്‍ ലൈസന്‍സ് കുത്തകയാക്കി വച്ചിരുന്ന വ്യക്തിയുടെ ഷാപ്പാണ് പൂട്ടിയത്.
ഇവിടെ കള്ള് നിര്‍മാണം നടക്കുന്നതായി ചില ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളില്‍ ഋഷിരാജ്‌സിങ് ജില്ലയില്‍ സന്ദര്‍ശിക്കാനെത്തുമെന്നറിഞ്ഞ ചിലാരാണ് പൂട്ടൂന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ചില ജീവനക്കാര്‍ പറയുന്നു. ദിനംപ്രതി ലക്ഷകണക്കിനു രൂപയുടെ വ്യാജ കള്ള് ജില്ലയിലെത്തുന്നതായി ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.
വിവിധ തരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് കള്ള് നിര്‍മാണം നടക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. കള്ളെത്തുന്ന വഴി കൃത്യമായി അറിയാവുന്ന ചില ഉദ്യോഗസ്ഥരും എക്‌സൈസിലുണ്ട്.
തലപ്പത്ത് ഋഷിരാജ് സിങ് എത്തിയതോടെയാണ് പിടിവീഴുമെന്നറിഞ്ഞ് ഷാപ്പു പൂട്ടിച്ചതെന്നും ആക്ഷേപമുണ്ട്. ലഹരി വര്‍ധിപ്പിക്കാന്‍ ക്യാപ്‌സ്യൂളുകള്‍ കള്ളില്‍ ചേര്‍ക്കുന്നതായും ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക