|    Feb 24 Fri, 2017 4:35 pm
FLASH NEWS

വ്യവസായ സൗഹൃദ സംസ്ഥാനം: ആന്ധ്രപ്രദേശും തെലങ്കാനയും മുന്നില്‍

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര വ്യവസായമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തിറക്കിയ പട്ടികയില്‍ 98.78 ശതമാനം പോയിന്റുമായി ആന്ധ്രപ്രദേശും തെലങ്കാനയുമാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഛത്തീസ്ഗഡും മധ്യപ്രദേശുമാണ് ഗുജറാത്തിനു തൊട്ടുപിറകില്‍. ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു സംസ്ഥാനങ്ങള്‍.
2015 ജൂലൈ 1 മുതല്‍ 2016 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ വ്യവസായ സൗഹൃദത്തിനായി സംസ്ഥാനങ്ങള്‍ നടപ്പില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സംസ്ഥാനങ്ങളെ വ്യവസായ അനുകൂലമാക്കുന്ന പരിഷ്‌കാരങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതു രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയക്ക് വളരെ സഹായകമാവുന്നുണ്ടെന്നും പട്ടിക പ്രഖ്യാപിച്ച് മന്ത്രി പറഞ്ഞു.
അതേസമയം, കാര്‍ഷിക സൗഹൃദ സംസ്ഥാനമായി മഹാരാഷ്ട്രയെ തിരഞ്ഞെടുത്തു. കാര്‍ഷികരംഗത്തെ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ നീതി ആയോഗ് തയ്യാറാക്കുന്ന സൂചിക പ്രകാരമാണ് മഹാരാഷ്ട്രയെ ഒന്നാമത് കാര്‍ഷിക സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക