|    Aug 23 Wed, 2017 1:50 am
FLASH NEWS
Home   >  Kerala   >  

വ്യവസായ വകുപ്പിലെ നിയമനം:ജയരാജനെതിരെ ബിജെപി വിജിലന്‍സിന് പരാതി നല്‍കി

Published : 8th October 2016 | Posted By: mi.ptk

ep jayarajan

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജനെതിരെ ബിജെപി വിജിലന്‍സിന് പരാതി നല്‍കി. ജയരാജന്റെ ഭാര്യാ സഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയായി നിയമിച്ചതിനെതിരെയാണ് പരാതി നല്‍കിയത്. ജയരാജന്‍ ബന്ധുക്കള്‍ക്ക് അനധികൃതമായി നിയമനം നല്‍കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തെ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സുധീര്‍ നമ്പ്യാരുടെ നിയമന ഉത്തരവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ ഈ ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിച്ചിരുന്നു. നിയമന വിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെയെന്നും എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയാമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക