|    Apr 24 Mon, 2017 8:43 pm
FLASH NEWS

വ്യവസായ രംഗത്തുനിന്നും ട്രംപ് രാഷ്ട്രീയത്തിലേക്ക്

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: 45ാമത് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശതകോടീശ്വരനും അമേരിക്കന്‍ വ്യവസായിയുമായ ഡോണള്‍ഡ് ട്രംപ് ന്യൂയോര്‍ക്കിലാണ് ജനിച്ചത്. രാഷ്ട്രീയരംഗത്ത് മുന്‍പരിചയങ്ങള്‍ ഒന്നുമില്ലാത്ത ട്രംപ് ഒരു വര്‍ഷംമുമ്പു മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഒരിക്കല്‍ പോലും പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടില്ലാത്ത യുഎസിന്റെ ആദ്യത്തെ പ്രസിഡന്റായിരിക്കും ട്രംപ്.
മൂന്നു തവണ വിവാഹിതനായിട്ടുള്ള ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യ മുന്‍ മോഡലായ മെലാനിയയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ സംഘടിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ജന്മിയായ ഫ്രെഡ് ട്രംപ് ആണ് പിതാവ്. ന്യൂയോര്‍ക്ക് സൈനിക അക്കാദമിയില്‍ ചേര്‍ന്നെങ്കിലും സൈന്യത്തില്‍ പ്രവര്‍ത്തിച്ചില്ല. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ബിരുദപഠനത്തിനു ശേഷം പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് മാന്‍ഹട്ടനില്‍ സ്വന്തമായി വ്യവസായം ആരംഭിച്ചു. 1983ല്‍ 58 നിലയുള്ള ട്രംപ് ടവറിനു രൂപം നല്‍കി.
റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള സംരംഭങ്ങളായ ട്രംപ് സര്‍വകലാശാല, ട്രംപ് മോര്‍ട്ട്‌ഗേജ്, ട്രംപ് എയര്‍ലൈന്‍സ്, ട്രംപ് വോഡ്ക എന്നിവ പരാജയമായിരുന്നു. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കുപ്രകാരം 3.7 ശതകോടി ഡോളര്‍ സമ്പത്തുള്ള ട്രംപ് യുഎസിലെ ഏറ്റവും സമ്പന്നരില്‍ 156ാമനാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day