|    Feb 25 Sun, 2018 5:34 pm
FLASH NEWS

വ്യവസായ യൂനിറ്റുകള്‍ ഭൂജല ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്ന് ഉത്തരവ്

Published : 9th January 2017 | Posted By: fsq

 

കൊല്ലം:വരള്‍ച്ചാ പ്രതിരോധന നടപടികളുടെ ഭാഗമായി ജില്ലയില്‍ ഭൂഗര്‍ഭജലം വിനിയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായ യൂനിറ്റുകളും ഭൂജല ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ഉത്തരവായി.  ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭൂജല വിഭവ വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യവസായ യൂനിറ്റുകളുടെട ഉടമകള്‍ക്കെതിരേ ദുരന്ത നിവാരണ നിയമം-2005 സെക്ഷന്‍-51 പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.സംസ്ഥാനത്ത് വളള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂജല വിനിയോഗം 75 ശതമാനം കുറയ്ക്കാനുള്ള നിര്‍ദേശം ദുരന്ത നിവാരണ നിയമപ്രകാരം ഭൂഗര്‍ഭജലം വിനിയോഗിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും ബാധകമാക്കുവാന്‍ ദുരന്ത നിവാരണ വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss