|    Sep 26 Wed, 2018 12:29 pm
FLASH NEWS

വ്യവസായ മേഖലകളുടെ പ്രവര്‍ത്തനം താളം തെറ്റി

Published : 19th August 2018 | Posted By: kasim kzm

കളമശ്ശേരി: അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ കളമശ്ശേരി, ഏലൂര്‍, എടയാര്‍ വ്യവസായ മേഖലകളുടെ പ്രവര്‍ത്തനം താളം തെറ്റി. ഏലൂരിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി വ്യവസായശാലകള്‍ അടഞ്ഞ് കിടക്കുകയാണ്.
ഫാക്ടിലെ 30% ജീവനക്കാരുടെ വീടുകളില്‍ വെള്ളം കയറി.
ഫാക്ടിന്റെയും ടിസിസിയുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
പല വ്യവസായശാലകളിലെ യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും ഒഴുകിപ്പോയി. എടയാര്‍ വ്യവസായശാലയിലെ ഒന്ന് രണ്ട് കമ്പനികള്‍ ഒഴിച്ച് ബാക്കിയെല്ലാ കമ്പനികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
പാതാളം താപവൈദ്യുത നിലയത്തില്‍ വെള്ളം കയറിയത് ഭീഷണിയാണ്. ഹൈസ്പീഡ് ഡീസല്‍ ടാങ്ക് ചരിഞ്ഞിരിക്കുകയാണ്.
വിവിധ കമ്പനിയില്‍ ജോലി ചെയ്ത ഇതര സംസ്ഥാന തൊഴിലാളികളാണ് ഏറെ ദുരിതത്തിലായത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. വൈദ്യുതിയില്ലാത്തത് കാരണം പലരുടെയും മെബൈലുകള്‍ നിശ്ചലമായതോടെ ഇവരുമായി ബന്ധപ്പെടാനും കഴിയുന്നില്ല. കളമശ്ശേരി, ഏലൂര്‍ ഭാഗങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാത്തത് പ്രയാസകരമാവുകയാണ്.
തുറന്നിരിക്കുന്ന കടകളുടെ മുന്‍വശം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ജനങ്ങളുടെ നിണ്ട നിരയാണ്. കളമശ്ശേരിയില്‍ 38 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലായി 12,000 ത്തോളം കുടുംബങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍.
ഇവിടങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss