|    Sep 21 Thu, 2017 7:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വ്യവസായിയെ തട്ടിക്കൊണ്ട് പോയ ജീവനക്കാര്‍ക്ക് 15 വര്‍ഷം തടവ്

Published : 15th July 2017 | Posted By: G.A.G

അബുദബി:  വ്യവസായിയായ തൊഴിലുടമയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ തൊഴിലാളികള്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ അബുദബി പ്രാഥമിക കോടതി വിധിച്ചു. അറബ് വംശജനായ തൊഴിലുടമയെ കൈകള്‍ കൂട്ടിക്കെട്ടി നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് പ്രതികള്‍ ഒളിപ്പിച്ചിരുന്നത്. ആവശ്യപ്പെട്ട  തുക നല്‍കിയില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നത്. പണം നല്‍കാന്‍ സമയം നല്‍കണമെന്ന് പറഞ്ഞ് വ്യവസായി പോലീസില്‍ മൊബൈല്‍ വഴി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതികളെ പിടികുടുകയായിരുന്നു. പണം ലഭിച്ചാല്‍ രാജ്യം വിടാനായിരുന്നു പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക