|    Nov 20 Tue, 2018 9:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യവസായികളുടെ 3.5 ലക്ഷം കോടിയുടെ വായ്പ മോദി എഴുതിത്തള്ളി

Published : 11th November 2018 | Posted By: kasim kzm

റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി 15ഓളം വ്യവസായികളുടെ 3.5 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. അഞ്ചുവര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശിനെയും ഛത്തീസ്ഗഡിനെയും കാര്‍ഷികമേഖലകളാക്കി മാറ്റുകയാണു വേണ്ടത്. ഇതുവഴി ഭക്ഷണവും പഴവര്‍ഗങ്ങളും പച്ചക്കറികളും രാജ്യത്തിന് ലഭ്യമാക്കുന്ന രീതിയിലേക്ക് വളരുമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 35,000 കോടി രൂപയാണ് ഒരുവര്‍ഷം ആവശ്യമായിവരുന്നതെന്നും എന്നാല്‍, വ്യവസായികളുടെ വായ്പ എഴുതിത്തള്ളാന്‍ മോദി കോടിക്കണക്കിനു രൂപ ചെലവഴിച്ചെന്നും രാഹുല്‍ ആരോപിച്ചു.
മോദി ട്രഷറിയുടെ താക്കോല്‍ 15 വ്യവസായികള്‍ക്കാണു നല്‍കിയത്. എന്നാല്‍, കോണ്‍ഗ്രസ്സിന് ഇതിന്റെ അധികാരം പാവപ്പെട്ട ജനങ്ങള്‍, യുവാക്കള്‍, സാധാരണക്കാര്‍, സ്ത്രീകള്‍, ആദിവാസികള്‍ എന്നിവര്‍ക്കു നല്‍കാനാണ് ആഗ്രഹമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
90 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണു നടക്കുന്നത്. നവംബര്‍ 12, 20 തിയ്യതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു നടക്കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss