|    Jan 21 Sat, 2017 6:45 pm
FLASH NEWS

വ്യവസായമന്ത്രിയുടെ യോഗം സിപിഐ മന്ത്രി ബഹിഷ്‌കരിച്ചു

Published : 10th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: വ്യവസായ മന്ത്രിയായ ഇ പി ജയരാജന്‍ വിളിച്ചുചേര്‍ത്ത ഉദുമ സ്പിന്നിങ് മില്‍ യോഗത്തില്‍ നിന്ന് സിപിഐയുടെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിട്ടുനിന്നു. ജില്ലയില്‍ ഉദുമ സ്പിന്നിങ് മില്‍ പുനരുദ്ധാരണം, കരിന്തളം ഖനനം എന്നിവ ചര്‍ച്ചചെയ്യാന്‍ വിളിച്ച രണ്ട് യോഗത്തിലും മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തി—ല്ല. ഉദുമ സ്പിന്നിങ് മില്‍ ചര്‍ച്ചയില്‍ ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സിപിഐ പോഷകസംഘടനയുടെ പരിപാടിയുള്ളതിനാല്‍ സമയത്ത് എത്താന്‍ കഴിയില്ലെന്നു മന്ത്രി അറിയിക്കുകയായിരുന്നു. ജില്ലയില്‍ സിപിഎമ്മില്‍ നിന്ന് സിപിഐലേക്ക് ആളുകള്‍ ചേക്കേറുന്ന സാഹചര്യത്തില്‍ വിവാദനായകനായ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നാണു ബഹിഷ്‌കരണമെന്നാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക