|    Jul 19 Thu, 2018 11:13 pm
FLASH NEWS

വ്യവസായം തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തും: മന്ത്രി

Published : 11th September 2017 | Posted By: fsq

 

തൃശൂര്‍: പുതിയ വ്യവസായം തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വ്യാപാരഭവനില്‍ പുതുതായി സജ്ജീകരിച്ച എം ഒ ജോണ്‍ ഹാളിന്റേയും വ്യാപാരികളുടെ പുതിയ സംരംഭമായ വിന്റര്‍ഫീല്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് ഓഫിസിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി എ.സി. മൊയ്തീന്‍. ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തും. കേരളത്തില്‍ വാണിജ്യമിഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. വിശ്വസ്തമായ കൈകളിലാണ് ഏല്‍പ്പിക്കുന്നതെന്ന തോന്നലുണ്ടായാല്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഒരു പഞ്ഞവുമുണ്ടാവില്ല.കേരളത്തില്‍ വരുന്നവര്‍ മുഴുവന്‍ കുടിക്കാനല്ല വരുന്നത്. പക്ഷേ അത് ആവശ്യമുള്ളവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാനാണ് മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവന്നത്. മദ്യം ടൂറിസത്തിന്റെ അനിവാര്യഘടകമല്ലെങ്കിലും അതും കൂടി ചേര്‍ന്നതാണ് ടൂറിസമെന്നും മന്ത്രി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ കോര്‍പറേറ്റ് ഓഫിസിന്റെ ഉദ്ഘാടനവും ജിഎസ്ടി പുസ്തക പ്രകാശനവും വ്യാപാരി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സ്വിച്ച് ഓണ്‍കര്‍മ്മവും നിര്‍വഹിച്ചു. ചടങ്ങില്‍ സമിതി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, തൃശൂര്‍ ജില്ലാ മര്‍ക്കന്റയില്‍ ബാങ്കിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം, ബനവലന്റ് സൊസൈറ്റി ഓഫിസ് ഉദ്ഘാടനം എന്നിവയും വിവിധ ഭാരവാഹികള്‍ നിര്‍വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ്കുമാര്‍, ട്രഷറര്‍ ജോര്‍ജ്ജ് കുറ്റിച്ചാക്കു, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര, സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, മാരിയില്‍ കൃഷ്ണന്‍നായര്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് ജില്ലാ പ്രസിഡന്റ് സി എ സലീം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss