|    Jan 24 Tue, 2017 10:39 am
FLASH NEWS

വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്

Published : 2nd June 2016 | Posted By: SMR

കുമരംപുത്തൂര്‍: രണ്ടിടങ്ങളിലായി നടന്ന വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.
വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോവുകയായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ ജീപ്പ് മറിഞ്ഞാണ് അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റത്.ഇന്നലെ മൂന്നു മണിയോടെ നാട്ടുകല്‍ ഭാഗത്തെ തകരാര്‍ പരിഹരിക്കാന്‍ പോകുമ്പോള്‍ ദേശീയപാതയില്‍ കൊമ്പത്തു വച്ചായിരുന്നു അപകടം.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന കുമരംപുത്തൂര്‍ സെക്ഷന്‍ ഓഫിസിലെ ജീവനക്കാരായ പ്രസാദ് (39) റസാഖ്.( 43) സണ്ണി (46) സുരേഷ്‌കുമാര്‍ (38) സക്കീര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത
.ആരുടെയും പരിക്ക് ഗുരുതരമല്ല. .വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികില്‍സ തേടി.കുമരംപുത്തൂര്‍ വട്ടമ്പലത്ത് ബൈക്കും പിക്ക് അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ 3 മണിയോടെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാനും അരിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മണ്ണാര്‍ക്കാട് പെരിഞ്ചോളം ചാമിക്കുട്ടിയുടെ മകന്‍ ദിലീപിന് പരിക്കേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക