|    Nov 21 Tue, 2017 8:26 am
FLASH NEWS
Home   >  Sports  >  Cricket  >  

വ്യത്യസ്ത ബൗളിങ് ആക്ഷന്‍: കൈയടി നേടി കെവിന്‍ കോത്തിഗോഡ

Published : 13th November 2017 | Posted By: ev sports

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വ്യത്യസ്തമായ ബൗളിങ് ആക് ഷനുമായി പുതിയൊരു ബൗളര്‍കൂടി. ശ്രീലങ്കയുടെ അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ അരങ്ങേറ്റം കുറിച്ച കെവിന്‍ കോത്തിഗോഡയാണ് ഒറ്റ മല്‍സരത്തിലൂടെ തന്നെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പോള്‍ ആഡംസിന്റെ ബൗളിങ് ആക്ഷനോട് സമാനതകളുള്ള ആക്ഷനാണ് കോത്തിഗോഡയുടേത്. പോള്‍ ആഡംസ് ഇടം കൈയ്യനായിരുന്നുവെങ്കില്‍ കെവിന്‍ വലം കൈയ്യനാണെന്ന വ്യത്യാസമാണ് ഇരുവരുടെയും ആക്ഷനിലുള്ളത്. അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ ഒരു വിക്കറ്റും കോത്തിഗോഡ സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക