|    Nov 19 Sun, 2017 11:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വ്യത്യസ്ത പ്രമേയവുമായി ഹ്രസ്വചിത്രം ‘ബിഹൈന്‍ഡ്’

Published : 3rd August 2017 | Posted By: fsq

 

ഫഖ്‌റൂദ്ദീന്‍  പന്താവൂര്‍

പൊന്നാനി: മടുപ്പിക്കുന്ന പ്രമേയങ്ങള്‍കൊണ്ടും കൈയടക്കമില്ലാത്ത നിര്‍മാണംകൊണ്ടും അലോസരമുണ്ടാക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കിടയില്‍ വ്യത്യസ്ത പ്രമേയവുമായി ഹ്രസ്വചിത്രം ‘ബിഹൈന്‍ഡ്’ ശ്രദ്ധേയമാവുന്നു. അന്‍ഷാദ് പൊന്നാനി രചനയും സംവിധാനവും നിര്‍വഹിച്ച ഫിലിമാണ് ഇതിനകം ശ്രദ്ധ നേടിയത്. എവിടെയും എന്തിനും ഏതിനും എല്ലാവരുടെയും പിന്നില്‍ ഒരാളും അതിനൊരു കാരണവുമുണ്ടാവും ആരും കാണാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കാരണം. ആ കാരണം തേടിയുള്ള യാത്രയാണ് ബിഹൈന്‍ഡിലൂടെ വെളിപ്പെടുത്തുന്നത്. ത്രില്ലറും സസ്‌പെന്‍സും നിറഞ്ഞ ഈ സിനിമ ആധുനികകാലത്തെ ഉപഭോഗ ജീവിതരീതികളെ സമര്‍ഥമായി തുറന്നുകാട്ടുന്നുണ്ട്. ഒരു കൊലപാതകവും അതിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണവും കൊലപാതകിയെക്കുറിച്ചുള്ള അപ്രതീക്ഷിത ക്ലൈമാക്‌സുമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ സിനിമയില്‍ സുജീഷ് കുന്നുമ്മക്കര, രജനി മുരളി, അന്‍ഷാദ് അലി എന്നിവരാണ് അഭിനേതാക്കള്‍.  വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ ഭൂതകാലത്തെ തിരയുന്ന അതിഥി എന്ന ഷോര്‍ട്ട് ഫിലിമും അന്‍ഷാദ് ഒരുക്കുന്നുണ്ട്. പ്രവാസകാലത്തു കണ്ട സ്വപ്‌നങ്ങളെല്ലാം വാര്‍ധക്യത്തില്‍ അന്യമാവുകയും വൃദ്ധസദനത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയും ചെയ്യുന്ന വൃദ്ധന്റെ മനോവേദനകളാണ് അതിഥിയിലുള്ളത്. സിനിമാതാരം ഇബ്രാഹീംകുട്ടിയാണ് വൃദ്ധന്റെ വേഷം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക