|    Jul 27 Thu, 2017 8:16 am

വ്യത്യസ്തതകളുമായി ഓണം-ബക്രീദ് ഖാദി മെഗാ എക്‌സ്‌പോ

Published : 15th August 2016 | Posted By: SMR

കോഴിക്കോട്: തെങ്ങില്‍ തീര്‍ത്ത ഇടങ്ങഴി മുതല്‍ രാമച്ചവും പതിമുഖവും കൊണ്ട് നിര്‍മിച്ച പായവരെ… വൈവിധ്യമാര്‍ന്ന ഖാദി-ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളുമായി കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ ഓണം-ബക്രീദ് ഖാദി മെഗാ എക്‌സ്‌പോയ്ക്ക് തുടക്കമായി. 10 രൂപ മുതല്‍ രണ്ട് ലക്ഷം വരെ വിലയുള്ള ഉല്‍പന്നങ്ങള്‍ മേളയിലുണ്ട്. ഒഡിഷയിലേയും കര്‍ണാടകയിലേയും ബംഗാളിലേയും സില്‍ക്ക് സാരികളാണ് മേളയുടെ പ്രധാന ആകര്‍ഷണം.
2000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഇവയുടെ വില. ജ്യൂട്ട്, ടസര്‍, ഡുബ്ബിന്‍ തുടങ്ങിയവയിലുള്ള സില്‍ക്ക് സാരികളുടെ ശേഖരവും മേളയില്‍ ഉണ്ട്.  കൊല്‍ക്കത്ത, ആന്ധ്രാപ്രേദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടന്‍ സാരികള്‍ക്ക് 700 രൂപ മുതല്‍ 6,500 രൂപ വരെയാണ് വില. കൂടാതെ കരകൗശല വസ്തുക്കള്‍, ശില്‍പ്പങ്ങള്‍, ആയൂര്‍വേദ സൗന്ദര്യ വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, പായസക്കിറ്റുകള്‍,പച്ചക്കറി വിത്തുകള്‍, കുടുംബശ്രി ഉല്‍പ്പനങ്ങള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.
ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയ പ്രകൃതിദത്തമായ ചായക്കൂട്ടില്‍ നിര്‍മിച്ച കലംകാരി ഇനത്തില്‍പ്പെട്ട ചുരിദാറുകള്‍, ഷര്‍ട്ട്, ജുബ്ബ, തലയണകവര്‍, ബെഡ്ഷീറ്റ്, കുഞ്ഞുടുപ്പ് തുടങ്ങിയവയും മേളയിലൊരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ കുമിഴ്, ഈട്ടി എന്നിവയില്‍ കൊത്തിയെടുത്ത ഗജവീരന്മാര്‍, വിഗ്രഹങ്ങള്‍, ഗ്രാമവ്യവസായ ബേക്കറി കൗണ്ടര്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍, എന്നിവയും മേളയിലെ ആകര്‍ഷകങ്ങളാണ്.  ഇരിങ്ങല്‍ സര്‍ഗാലയയുടെ തെങ്ങില്‍ തീര്‍ത്ത ഇടങ്ങഴിയും നാഴിയും രാമച്ചവും പതിമുഖവും ഇഴചേര്‍ത്ത് നിര്‍മിച്ച ചെറുതും വലുതുമായ പായകളും മേളയെ വ്യത്യസ്തമാക്കുന്നു.
പൂര്‍ണമായും പ്രകൃതി ദത്തമായ പായക്ക് ചെറുതിന് 380രൂപയും വലുതിന് 3500രൂപയുമാണ് വില. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനവും ഫര്‍ണിച്ചര്‍ കരകൗശല വസ്തുക്കള്‍, ലതര്‍ ഉല്‍പന്നങ്ങള്‍ക്ക് പത്തു ശതമാനവും റിബേറ്റ് ലഭിക്കും. കൂടാതെ സമ്മന കൂപ്പണിലൂടെ ആര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. മേള ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക