|    Dec 12 Tue, 2017 8:06 am

വ്യജ രേഖകള്‍ ചമച്ച് 15 വര്‍ഷമായി ചികില്‍സ നടത്തിവന്ന ഡോക്ടര്‍ അറസ്റ്റില്‍

Published : 9th August 2017 | Posted By: fsq

 

അടിമാലി: 15 വര്‍ഷമായി വ്യജ രേഖകള്‍ ചമച്ച് ചികില്‍സ നടത്തി വന്നിരുന്ന ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശിയും വെള്ളത്തൂവല്‍ മുതുവാന്‍കുടിയില്‍ താമസക്കാരനുമായ രമ്യഭവനില്‍ ബാലചന്ദ്രന്‍(58) ആണ് അറസ്റ്റിലായത്. അടിമാലിക്കു സമീപം ആനച്ചാല്‍ ടൗണില്‍ ദൈവസഹായം എന്ന പേരില്‍ ക്ലിനിക് നടത്തി വരികയായിരുന്നു ഇയാള്‍. വെള്ളത്തൂവല്‍ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ശിവലാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടേയാണ് അറസ്റ്റ്. കുറച്ചു നാള്‍ മുന്‍പ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തനം നടത്തി വരവേയാണ് അറസ്റ്റ്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ബാലകൃഷ്ണന്‍ 2004ലാണ് സ്വകാര്യ ക്ലിനിക് തുടങ്ങിയത്. ക്ലിനിക്കിനോ രോഗികളെ ചികില്‍സിക്കുന്നതിനോ മതിയായ ലൈസന്‍സോ രേഖകളോ ഇയാള്‍ക്കില്ലായിരുന്നുവെന്ന് വെള്ളത്തൂവല്‍ എസ്.ഐ ശിവലാല്‍ പറഞ്ഞു.പ്രാഥമിക സ്ൂകള്‍ വിദ്യാഭ്യസം മാത്രമാണ് പ്രതിക്ക് ഉളളതെന്ന് പോലീസ് വ്യക്തമാക്കി. ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മെഡിക്കല്‍ ഓഫീസറെ ക്ലിനിക്കിലെത്തിച്ച് ഇവിടെ സൂക്ഷിച്ചിരുന്ന അലോപ്പതി മരുന്നുകളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷമായിരുന്നു അറസ്റ്റ്. അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകളും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്.ഐയ്ക്കു പുറമെ എ.എസ്.ഐമാരായ ചാക്കോ, സോമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ, ഷാന്‍, ഷാജി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക