|    Jan 21 Sat, 2017 4:30 pm
FLASH NEWS

വ്യക്തി നിയമ ബോര്‍ഡ് ഒപ്പു ശേഖരണം പ്രഖ്യാപിച്ചു

Published : 12th October 2016 | Posted By: SMR

കോഴിക്കോട്:  കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ ചുവട് പിടിച്ച് മുസ്‌ലിം വ്യക്തി നിയമ സംബന്ധിയായി ലോ കമ്മീഷന്‍ ജനാഭിപ്രായം തേടിയ സാഹചര്യത്തില്‍ അഖിലേന്ത്യാ മുസ്‌ലിം  പേഴ്‌സനല്‍ ബോര്‍ഡ് അഭിപ്രായ ശേഖരണത്തിന് സജീവമായി രംഗത്ത്. ഇസ്‌ലാമിക നിയമങ്ങളില്‍ വിശേഷിച്ചും വിവാഹം, വിവാഹമോചനം, ഫസ്ഖ്, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ തങ്ങള്‍ സമ്പൂര്‍ണ സംതൃപ്തരാണെന്നും ഇത് സംബന്ധമായി അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനെ പിന്തുണയ്ക്കുന്നുവെന്നും മുസ്‌ലിംകളില്‍ നിന്നും ഒപ്പു ശേഖരിക്കാന്‍ പേഴ്‌സനല്‍ ബോര്‍ഡ് തീരുമാനിച്ചു.
മുസ്‌ലിം വനിതകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും പ്രത്യേക ഫോറത്തിലാണ് ഒപ്പു ശേഖരിക്കുന്നത്. മുത്വലാഖ്, ബഹുഭാര്യാത്വം അവസാനിപ്പിക്കല്‍, ഏക സിവില്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സത്യവാങ് മൂലം സമര്‍പിച്ചിരുന്നു.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ മേല്‍പറഞ്ഞ എല്ലാം സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ധ്വംസനമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതിനിടെ ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയ കേന്ദ്ര ലോ കമ്മീഷന്‍ നവംബര്‍ 15നകം അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഒപ്പുകള്‍ ശേഖരിച്ച് നവംബര്‍ 12നകം മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഓഫിസിലേക്ക് അയക്കണമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് വലീ റഹ്മാനി അഭ്യര്‍ഥിച്ചു.
മുസ്‌ലിം വ്യക്തിനിയമത്തില്‍ കൈകടത്താനുള്ള ശ്രമത്തിനെതിരേ എല്ലാ സംഘടനകളും കരുതിയിരിക്കണമെന്നും ഒപ്പുശേഖരണ പരിപാടി സംസ്ഥാനത്ത് വന്‍ വിജയമാക്കണമെന്നും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗവും, ആക്ഷന്‍ കമ്മിറ്റിയംഗവുമായ ഇ അബൂബക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
മുസ്‌ലിം സ്ത്രീകളോടുള്ള സ്‌നേഹവും കാരുണ്യവുമല്ല, മുസ്‌ലിം ഐഡന്റിറ്റി അപകടപ്പെടുത്താനുള്ള തന്ത്രം മാത്രമാണ് ഏക സിവില്‍ കോഡ് നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളുടെ നിറവയര്‍ കുത്തിക്കീറി കുഞ്ഞുങ്ങളെ ചുട്ടെരിച്ചവര്‍ക്ക് മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിലുള്ള താല്‍പര്യം ആത്മാര്‍ഥമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക