|    Sep 25 Mon, 2017 11:37 am
FLASH NEWS
Home   >  Kerala   >  

‘വ്യക്തിപരമായ കാര്യങ്ങള്‍ക്ക്’ ചെന്നിത്തല ഡല്‍ഹിയില്‍

Published : 19th December 2015 | Posted By: G.A.G

CHENNITHALAന്യൂഡല്‍ഹി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഹൈക്കമാന്‍ഡിന് കത്തയച്ചുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളെയും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ വന്നത് തികച്ചും വ്യക്തിപരമായ കാര്യത്തിനാണെന്നും കത്തുവിവാദത്തെക്കുറിച്ച് ഇന്നലെ വിശദീകരിച്ചതില്‍ അപ്പുറം യാതൊന്നും പറയാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയ്ക്കകത്തെ കാര്യങ്ങള്‍ പരസ്യമായി പറയുന്ന രീതി തനിക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
കത്തുവിവാദവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാഹുലും സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ചെന്നിത്തല അറിയിക്കും.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക