|    Mar 24 Fri, 2017 5:41 am
FLASH NEWS

വ്യക്തിപരമായി ആക്ഷേപിച്ചാല്‍ കര്‍ശന നടപടി

Published : 7th April 2016 | Posted By: SMR

കണ്ണൂര്‍: തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍പാര്‍ട്ടിയില്‍പെട്ട സ്ഥാനാര്‍ഥിയെയോ മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയോ അംഗങ്ങളെയോ അവരുടെ കുടുംബാംഗങ്ങളെയോ വ്യക്തിപരമായി ആക്ഷേപിക്കാനോ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വാട്‌സ് ആപ്/ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക