|    Oct 22 Sun, 2017 4:54 am
Home   >  Todays Paper  >  Page 4  >  

വ്യക്തിനിലപാടുകള്‍ കാട്ടി മതത്തെ അധിക്ഷേപിക്കരുത്: ചെന്നിത്തല

Published : 25th August 2016 | Posted By: SMR

കൊച്ചി: വ്യക്തികളുടെ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി മതത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭീകരവാദം- മാനവവിരുദ്ധം ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്ന് മുസ്‌ലിം സമുദായത്തില്‍ പെട്ട ഒരാളും അല്‍ഖാഇദയിലേക്ക് ആകൃഷ്ടരായിട്ടില്ല. ഐഎസുമായി കുറച്ചുപേര്‍ ബന്ധപ്പെട്ട വിവരം ലഭ്യമായതിന്റെ പേരില്‍ മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം ദൗര്‍ഭാഗ്യകരമാണ്. മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിക്കാനുള്ള നീക്കത്തിനെതിരായി നിലപാട് എടുക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഉയര്‍ന്നുവന്ന ഭീകര സംഘടനകള്‍ക്കും ആശയങ്ങള്‍ക്കും ആയുസ്സ് കുറവാണെന്നതും ചരിത്രമാണ്. മതേതര ജനാധിപത്യ ചിന്തകള്‍ക്ക് മുന്നില്‍ അധികനാള്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതാണ് ചരിത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ചില പേരുകള്‍ മുന്‍നിര്‍ത്തി പൊതുതത്വം രൂപീകരിക്കുന്ന രീതി ശരിയല്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മതമില്ലാത്തവരുടെ ഭീകരവാദവും രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ മതത്തെ ഭീകരവാദവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും മതഭീകരത പോലെ തന്നെ അപകടമാണ് ഭരണകൂട ഭീകരതയെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. നിയമങ്ങളുടെ പേരില്‍ പൗരന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക