|    Oct 23 Mon, 2017 3:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യക്തിനിയമ ബോര്‍ഡ് ത്രിദിന സമ്മേളനം തുടങ്ങി

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ത്രിദിന സമ്മേളനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. ഏക സിവില്‍ കോഡ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നു ചര്‍ച്ച നടക്കും. നാളെ വൈകീട്ട് പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍ റാലിയോടെയാണ് സമ്മേളനം സമാപിക്കുക. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്നു ശ്രദ്ധ തെറ്റിക്കുന്നതിനു വേണ്ടിയാണ് ഏക സിവില്‍ കോഡ് വിഷയം സജീവമാക്കി നിര്‍ത്തുന്നതെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ പുരോഗതി ഉയര്‍ത്താനായി നടപടി സ്വീകരിക്കുമെന്ന് മോദി സര്‍ക്കാറിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അദ്ദേഹം ആരോപിച്ചു. ഇന്ത്യ ജനാധിപത്യ, മതേതര രാജ്യമാണെന്നും എല്ലാവര്‍ക്കും അവരവരുടെ മതവിശ്വാസപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നും ബോര്‍ഡിലെ വനിതാ അംഗം അസ്മ സുഹ്‌റ പറഞ്ഞു. മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനവും ഒറ്റപ്പെടലും മറ്റുസമുദായത്തെ അപേക്ഷിച്ചു കുറവാണ്. വ്യക്തിനിയമങ്ങളെ സംബന്ധിച്ച് പവിത്രമാണ്. അതില്‍ ഭേദഗതി അനുവദിക്കില്ല. മുത്വലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ഇ അബൂബക്കര്‍, ടി ആരിഫലി, പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, ഹുസൈന്‍ മടവൂര്‍, സിറാജ് ഇബ്രാഹിം സേട്ട്, അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക