|    Mar 27 Mon, 2017 9:51 pm
FLASH NEWS

വ്യക്തിഗത ചാംപ്യന്‍മാരായി ജോബിന്‍ ജയിംസും ശ്രീലക്ഷ്്മി രാമകൃഷ്ണനും

Published : 30th November 2015 | Posted By: SMR

പത്തനംതിട്ട: റവന്യൂ ജില്ലാ കായികമേളയിലെ വ്യക്തിഗത ചാംപ്യന്‍മാരായി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജോബിന്‍ ജയിംസിനെയും തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീലക്ഷ്്മി രാമകൃഷ്ണനും തിരഞ്ഞെടുത്തു. ഇരുവര്‍ക്കും 15 പോയിന്റുകള്‍ വീതമാണ് ലഭിച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ 15 പോയിന്റുകള്‍ വീതം നേടിയ സിഎസ്എച്ച് തിരുവല്ലയിലെ ഗ്രാന്‍വിന്‍ ബെന്നിയും ആങ്ങംമൂഴി എസ്എവിഎച്ച്എസിലെ ബി ശ്രീലക്ഷ്മിയും പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി കെ കൃഷ്ണാജ്ഞനയും പങ്കിട്ടു. സബ് ജൂനിയര്‍ വിഭാഗത്തില്‍ 10 പോയിന്റുമായി തിരുവല്ല സിഎസ്എച്ചിലെ ഏബെല്‍ മാത്യു സാമും എട്ട് പോയിന്റുമായി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ പ്രിസില്ല ദാനിയേലും മികച്ച താരങ്ങളായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day