|    Jul 26 Wed, 2017 12:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യക്തികള്‍ക്കെതിരേ കോര്‍പറേറ്റുകളുടെ പരാതി; സുപ്രിംകോടതി പരിശോധിക്കുന്നു

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കോര്‍പറേറ്റ് കമ്പനികള്‍ക്ക് വ്യക്തികള്‍ക്കെതിരേ അപകീര്‍ത്തി നിയമം ഉപയോഗിക്കാന്‍ അനുവദിക്കാമോ എന്ന് പരിശോധിക്കാമെന്ന് സുപ്രിംകോടതി. ഈ വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. ഐപിസി സെക്ഷന്‍ 499, 500 വകുപ്പുകള്‍ പ്രകാരം ഭരണഘടനാ സാധുത പരിശോധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ എസ് ഖേഹാര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗ്രീന്‍ പീസ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക പ്രിയ പിള്ള, എസ്സാര്‍ ഗ്രൂപ്പ് കമ്പനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരായി കമ്പനി നല്‍കിയ മാനനഷ്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയ പിള്ളയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയില്‍ ഹാജരായി. ഒരു കമ്പനിക്ക് സിവില്‍ മാനനഷ്ടക്കേസ് പിന്തുടരാന്‍ സാധിക്കില്ലെന്നും അതിനാല്‍ പ്രിയാ പിള്ളയ്‌ക്കെതിരായ ക്രിമിനല്‍ നടപടിക്രമങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വ്യക്തിക്ക് കോര്‍പറേറ്റ് കമ്പനിക്കെതിരേ നിയമ യുദ്ധം നടത്താന്‍ സാധിക്കില്ലെന്നും അതിനാല്‍ കോടതി വ്യക്തിയെ സംരക്ഷിക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക