|    Nov 19 Mon, 2018 6:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വ്യക്തമായത് സര്‍ക്കാരിന്റെ പാപ്പരത്തമെന്ന് ഗീതാനന്ദന്‍

Published : 10th April 2018 | Posted By: kasim kzm

കൊച്ചി: ദലിതര്‍ക്കും കറുത്തവര്‍ക്കുമെതിരേയുള്ള സര്‍ക്കാരിന്റെയും പോലിസിന്റെയും നിലപാടാണ് തന്റെ അറസ്റ്റിലൂടെ വ്യക്തമായതെന്ന് ഗീതാനന്ദന്‍. സര്‍ക്കാരിന്റെ പാപ്പരത്തമാണ് ഇതിലൂടെ വ്യക്തമായത്. ഹര്‍ത്താലിനോട് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ അധികം വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. അതുകൊണ്ട് വാഹനം തടയേണ്ട ആവശ്യമുണ്ടായില്ല.
കഴിഞ്ഞദിവസം വരെ ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയിരുന്നു. പിന്നീട് ഹര്‍ത്താല്‍ ദിവസം തങ്ങളെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്നും ഗീതാനന്ദന്‍ ചോദിച്ചു.
സമരാനുകൂലികള്‍ എറണാകുളം നോര്‍ത്ത് പാലം ഉപരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും പോലിസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. പോലിസിന്റെയും സര്‍ക്കാരിന്റെയും നിലപാടിനെതിരേ വൈകുന്നേരം ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധ യോഗവും ചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss