|    Mar 23 Thu, 2017 7:55 am
FLASH NEWS

വ്യക്തമാക്കുന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടെന്ന് സുധീരന്‍

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: നാദാപുരത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയ സംഭവം വ്യക്തമാക്കുന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു സുധീരന്റെ പരാമര്‍ശം. കോടതിവിധി തങ്ങള്‍ക്കു ബാധകമല്ലെന്നും തങ്ങള്‍ ലക്ഷ്യമിട്ട ശിക്ഷ ഏതു സാഹചര്യത്തിലായാലും നടപ്പാക്കുമെന്നുമുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ് ഇതില്‍ പ്രകടമാവുന്നത്. സിപിഎമ്മിന്റെ കിരാതമായ അക്രമരാഷ്ട്രീയത്തിന്റെയും പകപോക്കല്‍ ശൈലിയുടെയും ഏറ്റവും ഒടുവിലത്തെ സംഭവമാണിതെന്നും സുധീരന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കോടതി വെറുതെവിട്ട യുവാവിനെ തൂണേരിയില്‍ സിപിഎം ക്രിമിനല്‍ സംഘം സംഘടിതമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കോടതിവിധി എന്തായാലും അതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്നും തങ്ങള്‍ ലക്ഷ്യമിട്ട ശിക്ഷ ഏതു സാഹചര്യത്തിലായാലും നടപ്പാക്കുമെന്നുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ് ഇതില്‍ പ്രകടമാവുന്നത്. കിരാതമായ അക്രമരാഷ്ട്രീയത്തിന്റെയും പകപോക്ക ല്‍ ശൈലിയുടെയും ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. കോടതിയോ പോലിസോ അല്ല ശിക്ഷ നടപ്പാക്കുന്നത്, തങ്ങള്‍ തന്നെയാണ് എന്ന ക്രൂരസന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കുന്നത്. കുറ്റവാളികള്‍ക്കെതിരേ മാതൃകാപരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണം. പ്രകോപനപരമായ ഏതു സാഹചര്യത്തിലും സംയമനം കൈവിടാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

(Visited 25 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക