|    Sep 20 Thu, 2018 11:57 pm
FLASH NEWS

വോള്‍വോ ബസ്സില്‍ ഇരുതലമൂരിയെ കടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

Published : 4th June 2018 | Posted By: kasim kzm

പാലിയേക്കര: ടോള്‍പ്ലാസയി ല്‍ വോള്‍വോ ബസ്സില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്പിനെ കടത്തിയ 3 പേരെ തൃശൂര്‍ ഫോറസ്റ്റ് ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ സതീശന്‍പിള്ള, അശോക് കുമാര്‍, സോമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് ജി പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്നു വന്ന വോള്‍വോ ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്.
ഫ്‌ളൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം കെ സുര്‍ജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി ഡി രതീഷ്, കെ പി ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി എം ഷിറാസ്, ഇ പി പ്രതീഷ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss