|    Oct 22 Sun, 2017 7:36 pm
FLASH NEWS

വോള്‍ട്ടേജ് ക്ഷാമം; കുടിവെള്ളം കിട്ടാതെ ജനം

Published : 18th April 2016 | Posted By: SMR

പറപ്പൂര്‍: രണ്ടാഴ്ചയായി വോള്‍ട്ടേജ് ക്ഷാമം കാരണം വിവിധ മേഖലകളില്‍ പമ്പിങ് നടത്താന്‍ പറ്റാത്തതിനാല്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലായി. പറപ്പൂര്‍-ഒതുക്കുങ്ങല്‍, വേങ്ങര, പഞ്ചായത്തുകളിലാണ് ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷു ദിനത്തില്‍ മാത്രമാണ് ലൈനില്‍ വോള്‍ട്ടേജുണ്ടായത്. ഒതുക്കുങ്ങല്‍, കോട്ടക്കല്‍, എടരിക്കോട് സെക്ഷന്‍ ഓഫിസുകളില്‍ ബന്ധപ്പെട്ടപ്പോള്‍ വൈദ്യുതി ലഭ്യത കുറവാണ് പ്രശ്‌നത്തിനു കാരണമെന്നു അറിയിച്ചു.
എന്നാല്‍, ജില്ലയിലെ ഭൂരിഭാഗം സെക്ഷനിലും നല്ല വോള്‍ട്ടേജ് ഉള്ളപ്പോഴും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മിതമായ വോള്‍ട്ടേജ് നല്‍കി കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് പറപ്പൂര്‍ ജലനിധി വിതരണ സമിതിയുടെ വിവിധ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക